bibin-divakaran-40

ചോറ്റാനിക്കര : മുൻ പഞ്ചായത്ത് അംഗവും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും അഭിഭാഷകനുമായ ചോറ്റാനിക്കര കടുംഗമംഗലം കൂനേത്ത് ബിബിൻ ദിവാകരനെ (40) ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.എം ഓഫീസിന്റെ മുകളിലുള്ള വക്കീൽ ഓഫീസിൽ ബുധനാഴ്ച രാത്രി 10 മണി വരെ കണ്ടവരുണ്ട്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: അഡ്വ. തസ്ലീന. അഞ്ചു വയസ്സായ കുട്ടിയുണ്ട്.