
കൊച്ചു: വ്യാഴാഴ്‌ച വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തൃപ്പൂണിത്തുറയിൽ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ന്യൂഡൽഹി - കേരള എക്‌സ്‌പ്രസിന്റെ യാത്ര തടസപ്പെട്ടു. അഗ്നിശമനസേനയെത്തി മരം മുറിച്ചു മാറ്റിയ ശേഷം ഒരു മണിക്കൂർ വൈകി രാത്രി ഏഴോടെ ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. ട്രാക്കിലെ തടസം മൂലം ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്സ്‌പ്രസും വൈകിയതായി റെയിൽവേ അറിയിച്ചു.