കൊച്ചി: വൈക്കം തിരുനാൾ നാടകവേദിയുടെ പുതിയ നാടകം 'മാരൻ' ഇന്ന് വേദിയിൽ. പാലാരിവട്ടം പി.ഒ.സിയിൽ വൈകിട്ട് ആറിനാണ് അവതരണം. എസ്. ബിജിലാൽ രചിച്ച് ജോൺ ടി. വേക്കനാണ് സംവിധാനം.അയൂബ്ഖാൻ, മല്ലിക എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.സി.ബി.സി മാദ്ധ്യമ കമ്മിഷൻ ആരംഭിച്ച 'ആൾട്ടർ' കൊച്ചിയുടെ ആഭിമുഖ്യത്തിലാണ് അവതരണം.അരങ്ങ് ജീവിതത്തിൻറെ അമ്പതാണ്ട് പിന്നിടുന്ന ജോൺ ടി. വേക്കനെ കെ.സി.ബി.സി മാദ്ധ്യമ കമ്മിഷൻ ആദരിക്കും. സീറ്റുകൾ ബുക്ക് ചെയ്യാൻ 82810 54656.