വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിലെ 172026 വോട്ടർമാരിൽ 1793 എണ്ണം ഇരട്ടവോട്ടുകളാണെന്ന് യു.ഡി.എഫ്. ഇക്കാര്യത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നല്കിയിട്ടുണ്ടെന്ന് സ്ഥാനാർത്ഥി ദീപക് ജോയ്, യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. വി.പോൾ എന്നിവർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരീക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എ.ഐ.സി.സി. നിരീക്ഷകൻ എ.കെ. സഭാപതിയും പങ്കെടുത്തു.