uthgadanam
ഞാറയ്ക്കല്‍ സെന്റ് ഫ്രാന്‍സീസ് ഹാളില്‍ ബോധവത്ക്കരണ സെമിനാര്‍ ഫാ. ജോയ്‌സണ്‍ ചൂതംപറമ്പില്‍ ഉത്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: ലയൺസ്‌ ക്ലബ്ബിന്റേയും മുത്തൂറ്റ്‌ സ്‌നേഹാശ്രയുടേയും സംയുക്താഭിമുഖ്യത്തിൽ മഞ്ഞനക്കാട് സെന്റ് ഫ്രാൻസിസ് പാരീഷ് ഹാളിൽവച്ച് ജീവിതശൈലി രോഗനിർണയവും ബോധവത്കരണ സെമിനാറും രക്തപരിശോധനയും നടത്തി. പള്ളിവികാരി ഫാ.ജോയ്‌സൺ ചൂതംപറമ്പിൽ ഉദ്ഘാടനംചെയ്തു. ഞാറക്കൽ ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് സാജു മേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു. ലയൺസ്‌ ക്ലബ്ബ് സോൺ ചെയർമാൻ ജോൺ ജെ.മാമ്പിള്ളി, ട്രഷറർ എം.പി.ജോസ്, ഔസേപ്പ് മാത്യു മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.