പറവൂർ: കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള പറവൂർ സിറ്റി സോക്കർ ക്ളബിന്റെ ഒമ്പതാമത് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ മൂന്നുമുതൽ മേയ് 31വരെ പറവൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. രാവിലെ ആറുമുതൽ എട്ടരവരെയാണ് പരിശീലനം. ആറുമുതൽ പതിനേഴുവയസ് വരെയുള്ളവർക്ക് പങ്കെടുക്കാം.