പറവൂർ: യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി വി.ഡി. സതീശൻ ചേന്ദമംഗലം പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ ഗോതുരുത്ത് ലിങ്ക് പാലത്തിനു സമീപത്തു നിന്നും പര്യടനം ആരംഭിച്ചു. 21 കേന്ദ്രങ്ങളിൽ സ്വീകരണത്തിനു ശേഷം വൈകിട്ട് കരിമ്പാടത്ത് സമാപിച്ചു. ഇന്ന് ചിറ്റാറ്റുകര പഞ്ചായത്തിലാണ് പര്യടനം.