കാലടി: എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനും തുടർഭരണത്തിനും വേണ്ടി മലയാറ്റൂർ - നീലീശ്വരം എൽ.ഡി.എഫ് പഞ്ചായത്തു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലി നടത്തി. കമ്പനിപ്പടി, പ്ലാപ്പിള്ളിക്കവല, പള്ളുപേട്ട എന്നീ പ്രദേശങ്ങളിൽ നിന്നും എത്തിയ റാലി നീലീശ്വരത്തു സംഗമിച്ചു. ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ, എം.പി.പത്രോസ്, കെ.തുളസി, സിബി രാജൻ എന്നിവർ നേതൃത്വം നൽകി.