a-b-jayaprakash
എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശിനെ മന്നത്ത് നടന്ന സമ്മേളനത്തിൽ സ്വീകരിക്കുന്നു.

പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.ബി. ജയപ്രകാശ് കോട്ടുവള്ളി പഞ്ചായത്തിൽ പര്യടനം നടത്തി. വാണിയക്കാട് അത്താണി അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന ശേഷം മന്നത്തിനു നിന്നാണ് വാഹന പര്യടനം ആരംഭിച്ചത്. ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു, കെ.എസ്. ഉദയകുമാർ, ടി.എസ്. ബൈജു, സോമൻ ആലപ്പാട്ട്, അനിൽ ചിറവക്കാട്, വിജയൻ വരാപ്പുഴ, സതീഷ് മണവത്തറ, എസ്. പ്രശാന്ത്, രാജു മാടവന, ജയപ്രകാശ്, സുധി വള്ളിവള്ളി, രാജീവ് കൈതാരം എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. തത്തപ്പിള്ളിയൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് നിർവഹിച്ചു.