socialissu
എം.സി.റോഡിൽ വാഴപ്പിള്ളി ഭാഗത്ത് തർന്നടിഞ്ഞ് കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ രണ്ടാം വാർഡിൽ വാഴപ്പിള്ളി മിൽമക്ക് സമീപം എം.സി റോഡരികിലുളള ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നടിഞ്ഞ് കിടക്കുവാൻ തുടങ്ങിയിട്ട് ആഴ്ചകളായി. തകർന്നു കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം കൂടുതൽ അപകടത്തിന് ഇടയാക്കാതെ പൊളിച്ചു മാറ്റുകയോ പുന:ർനിർമ്മാണം നടത്തുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തകർന്നു കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രം എങ്ങനെയാണ് തകർന്നത് എന്നറിയില്ല. നിരവധി യാത്രക്കാരാണ് ഇവിടെ എത്തുന്നത്. ടെലിഫോൺ ഓഫീസ്, പാൽ ശീതീകരണ കേന്ദ്രം , മിനി സിവിൽ സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് എന്നീ ഓഫീസുകളിലേക്ക് ധാരാളം ജീവനക്കാരും , വിവിധ ആവശ്യങ്ങൾക്ക് ധാരാളം ആളുകൾ വരുകയും പോകുകയും ചെയ്യുന്നത് ഈ കേന്ദ്രത്തിൽ ബസിറങ്ങിയാണ്. ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്ക് മഴ വന്നാൽ നനയുകമാത്രമാണ് ഇപ്പോൾ വഴിയുള്ളൂ.

നടപടിയില്ലെങ്കിൽ സമരത്തിലേക്ക്

സത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധി യാത്രക്കാർക്കാരുടെ ആശ്രയമായ കാത്തിരിപ്പു കേന്ദ്രം തകർന്നിട്ട് ആഴ്ചകളായെങ്കിലും അധികൃതർ ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇതോടെ യാത്രക്കാർക്കു വെയിലും മഴയും കൊണ്ട് ബസിന് കാത്തു നിൽക്കേണ്ട അവസ്ഥയാണ്. നിർമാണ പ്രവർത്തനത്തിനാവശ്യമായ നടപടി ഉടൻ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് മൂവാറ്റുപുഴ പൗരസമതി പ്രസിഡന്റ് മുസ്ഥഫ കൊല്ലംകുടി അറിയിച്ചു.