മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം മാറാടി, വാളകം പഞ്ചായത്തുകളിൽ പര്യടനം നടത്തി. മാറാടി പഞ്ചായത്തിലെ മണ്ണത്തൂർ കവലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.പര്യടനം കേരള ബാങ്ക് പ്രസിഡന്റ് സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.പോൾ പൂമറ്റം അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പഞ്ചായത്ത് പടി, തൈക്കാവ്, എയ്ഞ്ചൽ വോയ്സ് ജംഗ്ഷനും കഴിഞ്ഞ് നോർത്ത് മാറാടി ലക്ഷം വീട്, വികാസ് നഗർ, ഉന്നക്കുപ്പ, പെരിങ്ങഴകവല കഴിഞ്ഞ് കാക്കൂച്ചിറ, പള്ളിക്കവല, ചങ്ങാലിമറ്റം ഭാഗം, ഈസ്റ്റ് മാറാടി, ഹൈസ്കൂൾപടി, പള്ളിത്താഴം, മണിയങ്കല്ല്,പാറത്തട്ടാൽ, നാലാംമൈൽ, വിരിപ്പ്കണ്ടം, കായനാട് ഓണിയേലി വയൽ, മരോട്ടിച്ചുവട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം റേഷൻ കടപടിയിൽ സമാപിച്ചു.ഉച്ചകഴിഞ്ഞ് വാളകം പഞ്ചായത്തിലെ റാക്കാട് നാന്തോട് കവലയിൽ നിന്ന് തുടങ്ങിയ പര്യടനം ലക്ഷംവീട്ടിൽ സമാപിച്ചു. ഇന്ന് ആയവന പഞ്ചായത്തിലാണ് പര്യടനം.