മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള വികസന പത്രികയുടെ പ്രകാശനം മുഖാമുഖം പരിപാടിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങലിന് നൽകി നിർവഹിച്ചു.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ തകർക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നേറി ജനപിന്തുണ നേടിയ എൽ.ഡി.എഫ് സർക്കാരിന്റെ തുടർ ഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സി. പി.ഐ ജില്ലാ സെക്രട്ടറി പി രാജു, എൽ.ഡി.എഫ് നേതാക്കളായ ബാബു പോൾ ,അഡ്വ: പി.എം. ഇസ്മയിൽ, എൻ അരുൺ, ടി.എം.ഹാരിസ്, അഡ്വ.ഷൈൻ ജേക്കബ്, എബ്രാഹം പൊന്നും പുരയിടം, അജ്മൽ ചക്കുങ്ങൽ സി.കെ. ഷാജി ചൂണ്ടയിൽ, അഡ്വ.സുനിൽകുമാർ, കെ.എ.നവാസ് എന്നിവർ പങ്കെടുത്തു.