മൂവാറ്റുപുഴ: കോൺഗ്രസ് (ഐ) ബ്ലോക്ക് സെക്രട്ടറി വിൽസൺ നെടുങ്കല്ലൻ കോൺഗ്രസിൽ നിന്ന് രാജി വച്ചു. 40 വർഷക്കാലമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഒട്ടേറെ നേതാക്കന്മാരും, പ്രവർത്തകരും താമസിയാതെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിന്നും കോൺഗ്രസ് വിടുമെന്നും അദ്ദേഹം പറഞ്ഞു.