ksba
ബാർബർ ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം പറവൂർ താലൂക്കിൽ കെ.എസ്.ബി.എ ജില്ലാ വൈസ് പ്രസിഡന്റ് പി എൻ വേണു ഫ്ലാഗ് ഒഫ് ചെയുന്നു

മൂവാറ്റുപുഴ: കെ.എസ്.ബി.എ ജില്ലാകമ്മിറ്റി അംഗീകൃത ബാർബർ ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങളിൽ നിന്നും മുടി മാലിന്യം നീക്കം ചെയ്യുന്നതിന് സർക്കാർ അംഗീകൃത മാലിന്യ നിർമ്മാർജ്ജന കമ്പനിയായ ഗ്രീൻ ഫുട്ട് പ്രിന്റ് കമ്പനിയുമായി കരാറിലേർപ്പെട്ടതിനെ കെ.എസ്.ബി.എ സ്വാഗതം ചെയ്തു. ജില്ലയിലെ ബാർബർ ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം പറവൂർ താലൂക്കിൽ നടന്നു.കെ.എസ്.ബി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ.വേണു ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ.ശശി, പറവൂർ താലൂക്ക് ജോയിന്റ് സെക്രട്ടറി ശ്രീധരൻ ആലങ്ങാട്, ജില്ലാ കമ്മിറ്റിഅംഗം സാബു മുപ്പത്തടം,ഗ്രീൻ ഫുട്ട് കമ്പനിയുടെ മാനേജിംഗ് പാർട്ണേഴ്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.