മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് പാലക്കുഴ മാറാടി പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. രാവിലെ തെക്കൻ പാലക്കുഴയിൽ നിന്നാരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളി നിർവഹിച്ചു. തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചക്ക് പാലക്കുഴയിൽ സമാപിച്ചു. ഉച്ചക്കഴിഞ്ഞു മൂന്നിന് തെക്കൻ മാറാടിയിൽ നിന്നു തുടങ്ങിയ പര്യടനം വൈകിട്ട് മാറാടി പഞ്ചായത്തിലെ ഉന്ന കുപ്പയിൽ സമാപിച്ചു. വിവിധ യോഗങ്ങളിൽ സലിം കറുകപ്പിള്ളി ,അജീഷ് തങ്കപ്പൻ ,കെ പി തങ്ക കുട്ടൻ, രമേശ്‌ പുളിക്കൻ, രാഹുൽ രാധാകൃഷ്ണൻ ,ജൈബി കുരുവിതടം, വേണു അരുൺ മോഹൻ, സജി മോൻ, അജീഷ് പുളികൻ, എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ പായിപ്ര പഞ്ചായത്തിലും ഉച്ച കഴിഞ്ഞു വാളകം പഞ്ചായത്തിലും പര്യടനം നടത്തും.