sfi
പെരുമ്പാവൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് നടത്തുന്ന കുട്ടികൾ

പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ പര്യടനം ഓരോ കവലകളിൽ എത്തുന്നതിന് മുൻപ് തന്നെ കുരുന്നുകൾ ഫ്ളാഷ് മോബുമായി കളം പിടിക്കും. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എല്ലാം ഫ്ളാഷ് മോബിൽ നിറയും. ആദിശ്രേയ, അഭിരാമി, അഖില, അഖിലേഷ്, ആദിനാഥ്, സനിക, അക്ഷര തുടങ്ങിയ കലാകാരന്മാരാണ് ഫ്ലാഷ് മോബുമായി എൽ.ഡി.എഫിന്റെ പ്രചാരണം കൊഴുപ്പിക്കുന്നത്.