k-babu
പിന്നോട്ട് നടത്തം

തൃപ്പൂണിത്തുറ: മണ്ഡലത്തെ അഞ്ച് വർഷം പിന്നോട്ട് നയിച്ച് എം.എൽ.എ ജനങ്ങളെ വഞ്ചിച്ചെന്നാരോപിച്ച് യു.ഡി.എഫ്. സ്‌ഥാനാർത്ഥി കെ.ബാബുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പിന്നോട്ട് നടന്ന് പ്രതിഷേധിച്ചു. മണ്ഡലത്തിലെ 50 കേന്ദ്രങ്ങളിൽ ഈ പ്രതിഷേധം നടന്നു. കെ.ബാബുവിനൊപ്പം കോൺഗ്രസ് നേതാക്കളായ ആന്റണി ആശാൻപറമ്പിൽ, ആന്റണി ബാബു, സി. വിജയൻ, ജി. ദേവരാജൻ, ആർ.കെ. സുരേഷ്ബാബു, അഡ്വ. രശ്മി സനിൽ, അനിത നന്ദകുമാർ, സുനില സിബി എന്നിവർ പങ്കെടുത്തു.