കടുങ്ങല്ലൂർ: കളമശേരി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജൻ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. രാവിലെ ഉളിയന്നൂർ ക്ഷേത്ര ദർശനത്തിനു ശേഷം വിവിധ മനകൾ സന്ദർശിച്ചു.
തുടർന്ന് കൊടുവഴങ്ങ മൈലപാറെ എം.കെ. ചന്ദ്രന്റെ ജൈവവള പച്ച കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത ശേഷം തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. ഏലൂർ ഫെയ്ത്ത് സിറ്റിയിൽ നടന്ന കൊവിഡ് വാക്‌സിനേഷൻ സെന്റർ സന്ദർശിച്ചു ശേഷം ആലങ്ങാട്, കൊടുവഴങ്ങ, ഏലൂർ, കരുമാല്ലൂർ, കാരുകുന്ന് എന്നിവടങ്ങളിൽ പര്യടനം നടത്തി.
ബി.ജെ.പി മണ്ഡലം സെക്രട്ടറി പി. സജീവ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി. ദേവരാജൻ, സിജു അടുവാശേരി, വി.വി. പ്രകാശൻ, പി.ടി. ഷാജി, സുഗദേവ്, വി.എൻ. വാസുദേവ്, ഉദയകുമാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.