vote
പര്യടനത്തിനിടെ കണ്ട് മുട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിളളിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫും ഹസ്തദാനം ചെയുന്നു


പെരുമ്പാവൂർ: തിരഞ്ഞെടുപ്പിനിടയിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫും പരസ്പരം വോട്ട് ചോദിച്ചു. സ്ഥാനാർത്ഥി പര്യടനത്തിനിടക്ക് കൂവപ്പടിയിലെ ചേരാനല്ലൂർ വച്ചായിരുന്നു ഇരുവരും കണ്ട് മുട്ടിയത്. തുറന്ന വാഹനത്തിലായിരുന്ന ഇരുവരും ഹസ്തദാനം ചെയ്തു. തുടർന്ന് കുശലാന്വേഷണവും പരസ്പരം വോട്ട് ചോദിക്കലും. ഇരുവരും ഒരു മുന്നണിയിൽ ഏറെക്കാലം പ്രവർത്തിച്ചവരാണ്. എറണാകുളം ജില്ല പഞ്ചായത്തിൽ എൽദോസ് കുന്നപ്പിള്ളി പ്രസിഡന്റായിരുന്നപ്പോൾ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു ബാബു ജോസഫ്.