തൃപ്പൂണിത്തുറ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ കുണ്ടന്നൂരിൽ ചുമട്ടുതൊഴിലാളികൾ സ്വീകരിച്ചത് കുണ്ടന്നൂർ പാാലത്തിന്റെ മാതൃക കൈകളിലേന്തി. ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപ് പാലത്തിനു വേണ്ടി ഭരണപരമായ ഒരു നടപടിയും പൂർത്തിയാക്കാതെ കല്ലിടൽ നാടകം നടത്തി ജനങ്ങളെ പറ്റിക്കുകയായിരുന്നു മുൻ മന്ത്രിയും കൂട്ടരുമെന്ന് എം.സ്വരാജ് പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ എം.സി സുരേന്ദ്രൻ, സി.എൻ.സുന്ദരൻ, പി.വാസുദേവൻ, എന്നിവർ സംസാരിച്ചു.