1
തൃക്കാക്കര വെസ്റ്റ് മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്ത ശേഷം പ്രശസ്ത സിനിമ സംവിധായകാൻ ബൈജു കൊട്ടാരക്കര ,തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി ടി തോമസിനെ ഷാൾ അണിയിക്കുന്നു.

തൃക്കാക്കര: തൃക്കാക്കര യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി തോമസിന്റെ തൃക്കാക്കര വെസ്റ്റ് മണ്ഡലപര്യടനം പൂർത്തിയാക്കി. ബൈജു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. ജഡ്ജിമുക്കിൽ നിന്നാരംഭിച്ച വാഹന പ്രചാരണം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കനാട് എൻ.ജി.ഒ. ക്വാട്ടേഴ്സ് ജംഗ്ഷനിൽ സമാപിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ ഉണ്ടായ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. തുതിയൂർ, തൃക്കാക്കര , ഉണിച്ചിറ, തോപ്പിൽ തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. യു.ഡി എഫ് ലോയേഴ്സ് കൺവെൻഷനിലും പങ്കെടുത്തു.