കോലഞ്ചേരി: കുന്നത്തുനാടിന്റെ ഹൃദയം കവർന്ന് ശ്രീനിജിൻ. മെട്രോ നഗരവുമായും ഇൻഫോപാർക്കുമായും അതിർത്തി പങ്കിടുന്ന കുന്നത്തുനാട് പഞ്ചായത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ആവേശ നിർഭരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പട്ടിമറ്റം ടൗണിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുണേലിമുകളിൽ സമാപിച്ചു. ഉച്ചക്ക് ശേഷം പറക്കോട് നിന്നാരംഭിച്ച പര്യടനം പെരിങ്ങാലയിൽ സമാപിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച ഐരാപുരം വിമ്മല കോളനിയിലെ വീടുകൾ സന്ദർശിച്ചു. സി.ബി. ദേവദർശനൻ, ജോർജ് ഇടപ്പരത്തി, റെജി ഇല്ലിക്ക പറമ്പിൽ, സി.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.