കളമശേരി : എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. രാജീവ് മണ്ഡലത്തിലെ കാർഷികമേഖലകളായ വെളിയത്തുനാട്ടിലും കരുമാല്ലൂരിലും പര്യടനം നടത്തി. വെളിയത്തുനാട് വയലോടത്തു നിന്നാണ് പൊതുപര്യടനം ആരംഭിച്ചത്. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ കൃഷിനാശമുണ്ടായ അടുവാത്തുരുത്തിലെ വിവിധ പ്രദേശങ്ങളും പി. രാജീവ് സന്ദർശിച്ചു. അരുമത, മംഗലപറമ്പ്, നടുവിലത്തട്ടിൽ, ആനച്ചാൽ, പാണാട് വഴി കാരക്കുളത്തായിരുന്നു രണ്ടാം ദിന പര്യടനത്തിന്റെ സമാപനം.