കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രൻ കൊച്ചിൻ റിഫൈനറിയുടെ ചാലിക്കര ഗെയ്റ്റിന് മുന്നിൽ നിന്ന് ഇന്നലെ പര്യടനം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം ഐക്കാരനാട് മണ്ഡലത്തിൽ വാഹന പര്യടനം നടത്തി. പെരുവംമൂഴി കവലയിൽ കെ.പി.സി.സി അംഗം എൻ.പി.വർഗീസ് ഉദ്ഘാടനം ചെയ്തു. പര്യടനം തൊണ്ടിപീടികയിൽ സമാപിച്ചു. സി.പി. ജോയി, കെ.പി. സ്‌കറിയ, എം.ടി. ജോയി, നിബു കെ.കുര്യാക്കോസ്, ബിനീഷ് പുല്യാട്ടേൽ, ബാബു സെയ്താലി, ജെയിംസ് പാറേക്കാട്ടിൽ, രഞ്ജിത്ത് പോൾ, വി.എം. ജോർജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.