ആലുവ:ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് നെടുമ്പാശേരി പഞ്ചായത്തിൽ പര്യടനം നടത്തി. ബെന്നി ബെഹനാൻ എം.പിയും സ്ഥാനാർത്ഥിയോടൊപ്പം വോട്ടഭ്യർത്ഥിച്ചു. പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ടി.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് കാഞ്ഞൂർ പഞ്ചായത്തിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സി.കെ. സലിം കുമാർ, ടി.ഐ. ശശി, കെ.വി. വിപിൻ, എം.ജി. ഗോപിനാഥ്, പി. അശോകൻ, വി.എസ്. വർഗ്ഗീസ്, ഷിഹാബ് പറേലി എന്നിവർ സംസാരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി കീഴ്മാട് പഞ്ചായത്തിൽ പര്യടനം നടത്തി. കൊച്ചിൻ ബാങ്ക് കവലയിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ പര്യടനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി.വി. ലാൽ, എം.വി. ഷിബു, കെ.ആർ. റെജി, ബേബി നമ്പേലി, എ.എസ്. സലിമോൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ, ഹരിദാസ് കീഴ്മാട്, സി. സുമേഷ്, രമണൻ ചേലാകുന്ന്, ബാബു കരിയാട്, പ്രദീപ് പെരുംപടന്ന, രൂപേഷ് പൊയ്യാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.