sharad-pawar

കൊച്ചി: എൻ.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറും ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തും. ശരത് പവാർ 29 ന് കോഴിക്കോട്ടെത്തി വൈകിട്ട് നാലിന് ബാലുശേരിയിലും 4.30ന് എലത്തൂരിലും 7ന് കോട്ടയ്ക്കലിലും പ്രസംഗിക്കും. 30ന് വൈകിട്ട് മൂന്നിന് കുട്ടനാട്ടിലും 6ന് എറണാകുളം ടൗൺഹാളിലും പ്രസംഗിക്കും. 31ന് ന്യൂഡൽഹിക്ക് മടങ്ങും.

പ്രഫുൽ പട്ടേൽ 28ന് വൈകിട്ട് 3ന് കുട്ടനാട്ടിൽ പ്രസംഗിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ അറിയിച്ചു.