k-s-radhakrishnan
കെ.എസ്. രാധാകൃഷണൻ

തൃപ്പൂണിത്തുറ : എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ പള്ളുരുത്തിയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. യുവമോർച്ച സംഘടിപ്പിച്ച ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടിയായിരുന്നു യാത്ര. പള്ളുരുത്തി വെളിയിൽ മഹിളാ മോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. കൊല്ലശ്ശേരി റോഡ്, ദീപം ജംഗ്ഷൻ, സി.കെ.ശ്രീധരൻ റോഡ്, പെരുമ്പടപ്പ്, കൊവേന്ത ജംഗ്ഷൻ, മാങ്കാമടം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നൽകി. പ്രചാരണ ജാഥയുടെ സമാപനത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ജില്ലാ പ്രസിഡന്റ് എസ്..ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ചിത്രം: എൻ.ഡി.എ സ്ഥാനാർത്ഥി ഡോ: കെ.എസ്..രാധാകൃഷ്ണന് പള്ളുരുത്തി മങ്കാമഠം പ്രദേശത്തു നൽകിയ സ്വീകരണം