0-i0-p
വൺഇന്ത്യ വൺ പെൻഷൻ

കളമശേരി: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ രണ്ട് സ്ഥാനാർത്ഥികൾ ജില്ലയിൽ ജനവിധി തേടുന്നു. കളമശേരിയിലും , അങ്കമാലിയിലുമാണ് മത്സരിക്കുന്നത്. സംസ്ഥാനത്ത് ആകെ 20 പേരാണ് മത്സരിക്കുന്നത്. കളമശേരി മണ്ഡലത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.എം.കെ.ബാവയാണ് സ്ഥാനാർത്ഥി.

മണ്ഡലം പ്രസിഡന്റ് കെ.എ.ആന്റണി, സംസ്ഥാന ട്രഷറർ മുസ്തഫ, ജില്ലാ പ്രസിഡന്റ് സാജു ചാക്കോ, ജില്ലാ സെക്രട്ടറി ടി.കെ.പ്രസാദ്, മണ്ഡലം ജന:സെക്രട്ടറി അബ്ദുൾ റഹ്മാൻ ,വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, ഗിരി ചുള്ളിക്കൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.