
ആര് ഭരിച്ചാലും കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സംസ്കാരവും ഹൈന്ദവ ക്ഷേത്രാചാരങ്ങളും
സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.കഴിഞ്ഞ ഏതാനും വർഷമായി ഹിന്ദുക്കളെ മാത്രം ഉന്നം വച്ച് പ്രവർത്തിക്കുന്ന ചില ശക്തികൾ ഉടലെടുക്കുന്നുണ്ട്.ഇത് കേരളത്തിന് ഗുണകരമാകില്ല.
ജനാധിപത്യമെന്നത് ജനങ്ങളുടെ സർവതോന്മുഖ വികസനം ലക്ഷ്യം വച്ചുള്ള ഭരണസംവിധാനമാണ്. അതിൽ പിൻതുടർന്നു പോരുന്ന വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അതിന്റേതായ പ്രസക്തിയുണ്ട്. പക്ഷെ അതിനെ തള്ളിപ്പറയുകയും വിശ്വാസങ്ങൾ ഇല്ലാതാക്കലോ അടിച്ചേൽപ്പിക്കലോആർക്കും ഭൂഷണമല്ല.തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ തനിക്ക് വോട്ടു നൽകി ജയിപ്പിച്ച സമ്മതിദായകരുടെ വികാരങ്ങളെയും വിശ്വാസത്തെയും ഹനിക്കുന്നവരാകരുത്. അങ്ങനെ ഒരു സമീപനം ഭരണകർത്താക്കൾ സ്വീകരിച്ചാൽ തന്നെ ജയിപ്പിച്ച ജനത്തിന്റെ പക്ഷം നിൽക്കാനും വേണമെങ്കിൽ എം.എൽ.എ സ്ഥാനം വരെ രാജി വച്ച് ജനങ്ങൾക്കൊപ്പം ഇറങ്ങിവരാനും മനസുള്ളവരാകണം.
ദിനേശ് പല്ലിശേരി,
മുൻ കീഴ്ശാന്തി,
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം