വൈപ്പിൻ: എളങ്കുന്നപ്പുഴ മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ എൽ.ഡി. എഫിൽ ചേർന്നു. എൽ. ഡി. എഫ്. സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് താൻ എൽ.ഡി. എഫിൽ ചേരുന്നുവെന്ന് പ്രഖ്യാപിച്ചത്. സി.പി.എം അംഗത്വം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട അഗസ്റ്റിൻ സിഖേരയേയും ഇടത് സ്ഥാനാർത്ഥി സ്വീകരിച്ചു.