കളമശേരി: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂർ ആലങ്ങാട് , കുന്നുകര , കടുങ്ങല്ലൂർ, കരുമാലൂർ പ്രദേശങ്ങളിലെ വീടുകളും , കൃഷി നാശം സംഭവിച്ച പറമ്പുകളും സന്ദർശിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ യു.ഡി.എഫ് നേതാക്കളായ ജമാൽ മണക്കാടൻ, എം.ഒ.ജോൺ, കെ.വി.പോൾ , വി.കെ.ഷാനവാസ്, സുനിൽ തിരുവാലൂർ, എസ്.എൻ.കമ്മത്ത് , അബ്ദുൾ മുത്തലിബ് തുടങ്ങിയവർ പ്രസംഗിച്ചു.