കൊച്ചി: കൊവിഡ് മൂലം അടച്ചിട്ടിരുന്ന നായരമ്പലത്തെ നാടകപഠന കേന്ദ്രമായ ലോകധർമ്മി പ്രവർത്തനം പുനരാരംഭിക്കുന്നു. ലോകധർമ്മിയുടെ 24ാം വാർഷികവും ലോകനാടകദിനവും ആഘോഷിച്ചു കൊണ്ടാണ് ഇന്ന് വൈകിട്ട് 6 ന് ലോകധർമ്മി പുനരാരംഭിക്കുന്നത്. ലോകധർമ്മി ചെയർമാൻ പ്രൊഫ: കെ.ജി. പൗലോസ് അദ്ധ്യക്ഷനാകും. അഭിനയ ശിൽപശാല 28 മുതൽ പുനരാരംഭിക്കും. വിവരങ്ങൾക്ക്: ഫോൺ 9447414200 / 9746694534.