വൈപ്പിൻ: നിയന്ത്രണംവിട്ട മത്സ്യബന്ധനബോട്ട് മുനമ്പം അഴിമുഖത്തെ പുലിമുട്ടിൽ ഇടിച്ച് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റ് ബോട്ടുകളിൽ ഉണ്ടായിരുന്നവർ രക്ഷപെടുത്തി. ഇന്നലെ പുലർച്ചെ 5.30ഓടെയാണ് അപകടം. അഴീക്കോട്ടേ കോസ്റ്റൽ പൊലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. എല്ലാവരെയും മുനമ്പം ഹാർബറിൽ എത്തിച്ചു. മുനമ്പം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അച്ചായൻ എന്ന തടി നിർമ്മിത ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.