കളമശേരി: മികച്ച തൊഴിൽ സാദ്ധ്യതകളുടെ വാതായനങ്ങൾ തുറന്ന് ഉന്നത ശ്രേണിയിലുള്ള കമ്പനികൾ കുസാറ്റിലെ മികവുറ്റ വിദ്യാർത്ഥികളെ തേടിയെത്തുന്നു. സിസ്‌കോ, ടി.സി.എസ്., ഇൻഫോസിസ്, എം.ആർ.എഫ്., സിയറ്റ്, ഏണസ്റ്റ് & യംഗ്, എൽ ആൻഡ് ടി കൺസ്ട്രക്ഷൻ, വിപ്രോ, എസ്.ഒ.ടി.ഐ, സിഫോ, ദൈവിക് ടെക്‌നോളജീസ്, ആബ്‌സിസ് സോഫ്റ്റ്‌വെയർ, സാപ്, ഇൻക്ചർ, എച്ച്. ആർ. ബ്ലോക്ക്, എൽ & റ്റി ടെക്‌നിക്കൽ സർവ്വീസസ്, ഇസ്സഡ്. എസ്. അസോസ്സിയേറ്റ്‌സ്, യൂണിസിസ്, ടാറ്റ സ്റ്റീൽ, ടാറ്റ പവർ, ഗെയിൽ, വേദാന്ത, നുമാലിഗാർഹ് റിഫൈനറി തുടങ്ങിയ മികച്ച കമ്പനികളാണ് സർവ്വകലാശാലയിൽ ക്യാമ്പസ് പ്ലേസ്‌മെന്റിനായെത്തിയത്.