തൃപ്പൂണിത്തുറ: യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ബാബുവിന്റെ പ്രചാരണാർഥം മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തീരദേശ പദയാത്ര നടക്കും. രാവിലെ 8.30 ന് തേരേക്കൽ ജംഗ്ഷനിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. ജയകുമാർ നയിക്കുന്ന പദയാത്ര കെ.പി. സി.സി.ജനറൽ സെക്രട്ടറി കറ്റാനം ഷാജി ഉദ്‌ഘാടനം ചെയ്യും.