കൊച്ചി: കേരള പ്രീമിയർ ലീഗിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഇന്നിറങ്ങും. കോതമംഗലം എം.എ ഫുട്‌ബോൾ അക്കാഡമിയാണ് എതിരാളികൾ. വൈകിട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. ആദ്യമത്സരത്തിൽ കേരള യുണൈറ്റ്ഡ് എഫ്‌.സിയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ നിലവിലെ ചാമ്പ്യൻമാരായ ബ്ലാസ്‌റ്റേഴ്‌സ് വിജയം അനിവാര്യമാണ്.തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ കരുത്തരായ ഗോകുലം കേരള എഫ്‌.സി, റോയൽ ട്രാവൽസ് എഫ്‌.സിയെ നേരിടും.