തൃക്കാക്കര: കാക്കനാട് ആറുകിലോ കഞ്ചാവുമായി രണ്ട് ഒഡീഷക്കാരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തു. സോമനാഥ് ജെനി (28), തൂകുണ ഗൗഡ (37) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാലരയോടെ കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജിക്ക് സമീപത്തിനിന്നാണ് പിടികൂടിയത്. കാക്കനാട് വില്പന നടത്താനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ് .രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇവർ മുമ്പും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.