കൊച്ചി: ആഗോളതാപനത്തിനെതിരെ ജെ.സി.ഐ കൊച്ചിൻ, കെ.എം.ആർ.എൽ, കെ.എസ്.ഇ.ബി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് വൈദ്യുത വിളക്കുകൾ അണച്ച് ഭൂമിക്കായി പ്രതീകാത്മകമായി വോട്ട് ചെയ്യും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ പിന്തുണ നൽകി രാത്രി എട്ടര മുതൽ 9.30വരെയാണ് വിളക്കുകൾ അണയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വനിതകളുടെ നേതൃത്വത്തിൽ ബോധവക്തരണ സൈക്ലത്തോൺ നടക്കും. രാവിലെ 6.15 ആരംഭിക്കുന്ന സൈക്ലത്തോൺ വൈറ്റില മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് പേട്ടവഴി തിരിച്ച് വൈറ്റിലയിൽ സമാപിക്കും.