jayaraj

കൊച്ചി: മലയാളി ഗായകൻ എരൂർ ജയാലയത്തിൽ ജയരാജ് നാരായണൻ (47) ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. പരേതനായ നങ്ങ്യാരത്ത് മഠത്തിൽ നാരായണൻകുട്ടിയുടേയും ശാന്തകുമാരിയുടേയും മകനാണ്. ചൊവ്വാഴ്ചയായിരുന്നു അപകടം. അമേരിക്കയിൽ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ്. കർണാടകസംഗീതത്തിൽ 14 വർഷത്തെ പഠനത്തിന് ശേഷമാണ് പ്രൊഫഷണൽ രംഗത്തേയ്ക്ക് വന്നത്. ഭാര്യ: മായ. മക്കൾ: മേഘന, ഗൗരി. സംസ്കാരം പിന്നീട്.