കുറുപ്പംപടി: ഗുജറാത്തിനേക്കാൾ വേഗത്തിൽ വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അടുത്ത അഞ്ച് വർഷം ധാരാളം തൊഴിൽ അവസരങ്ങൾ കേരളത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബിക്കെതിരെ പ്രതിപക്ഷവും ബി.ജെ.പിയും നടത്തുന്ന പ്രചാരണങ്ങളെയും തോമസ് ഐസക് വിമർശിച്ചു. കിഫ്‌ബിയെ ഉടച്ചു വാർക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ ഉടയ്ക്കുന്നതിന് മുൻപ് വാർക്കുന്നത് എങ്ങനെ എന്ന് ജനങ്ങളോട് പറയണം എന്ന് തോമസ് ഐസക് പറഞ്ഞു.
പെരുമ്പാവൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പി റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ബാബു ജോസഫ്, അഡ്വക്കേറ്റ് എൻ.സി. മോഹനൻ,പി.എം .സലിം, സി.വി.ശശി, വി.പി.ശശീന്ദ്രൻ, സാജുപോൾ, പി.കെ. സോമൻ, ആർ.എം. രാമചന്ദ്രൻ, ശാരദ മോഹൻ, ജോയ് ജോസഫ്, കെ.പി. ബാബു, എൻ.പി. അജയകുമാർ, എസ്.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.