കോലഞ്ചേരി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയോരത്ത് പുതുപ്പനത്തിനു സമീപം ചൂണ്ടി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. രണ്ടു മാസത്തോളമായി ഉച്ച മുതൽ രാത്രി വൈകും വരെ കുടിവെള്ളം റോഡിലൂടെ ഒഴുകുകയാണ്. വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആയിരക്കണക്കിനു ലിറ്റർ കുടിവെള്ളം പാഴാകുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ സമയോചിതമായി
മാറ്റാത്തതിനാലാണ് എപ്പോഴും പൈപ്പ് പൊട്ടുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നില്ലെന്ന പരാതിയുമുണ്ട്.