കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന അവശ്യസർവീസിലെ അപേക്ഷ നൽകിയ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് കോലഞ്ചേരി വടവുകോട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിൽ പോളിംഗ് ബൂത്ത് ക്രമീകരിച്ചിട്ടുണ്ട്. ഇന്നു മുതൽ 30 വരെ രാവിലെ 9 മുതൽ 5 വരെ വോട്ട് രേഖപ്പെടുത്താം. ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് വോട്ട് രേഖപ്പെടുത്തുന്നതിനായി കൊണ്ടുവരേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു.