
മൂവാറ്റുപുഴ : അൻപത് വർഷം പിന്നിട്ട മേള ഫൈൻ ആർട്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി കൂടുതൽ കാലം സേവനമനുഷ്ഠിച്ച കടാതി പള്ളിപ്പാട്ട് ഡി.കെ.എസ്. കർത്ത (90) നിര്യാതനായി . മേളയുടെ എല്ലാ ഔദ്യോഗി ക പദവികളും അലങ്കരിച്ച മൂവാറ്റുപുഴക്കാരുടെ പ്രിയങ്കരനായ 'കർത്താവ് സാർ' സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് ഓഫീസറായാണ് വിരമിച്ചത്. തുടർന്ന് മേളയായിരുന്നു കർമ്മരംഗം. ജനശക്തി സംസ്ഥാന ട്രഷറർ, ഗ്രീൻ വാലി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, പെൻഷനേഴ്സ് സംഘടനാ ഭാരവാഹി, വെള്ളൂർക്കുന്നം മഹാദേവ ടെമ്പിൾ ട്രസ്റ്റ് ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്തുത്യർഹ സേവനത്തിന് മൂവാറ്റുപുഴ നഗരസഭ ആദരിച്ചിട്ടുണ്ട്. പാണാവള്ളി സ്വദേശിയാണ് ഡി.കെ.എസ്. കർത്ത. ദേവൻ കാഞ്ഞിരംപിള്ളിൽ സുകുമാരൻ കർത്താ എന്നതിന്റെ ചുരുക്കിയ രൂപമാണ് ഡി.കെ.എസ്. കർത്ത എന്നത്. ദേവൻ എന്നത് കുടുംബക്കാർക്കുള്ള സ്ഥാനപ്പേരാണ്.ഭാര്യ: ജ്യോതിഷ്മതിയമ്മ. മകൾ: ഇലാഹിയ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായ എസ്. ബിന്ദു. മരുമകൻ: എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച സി. പുരുഷോത്തമൻ പിള്ള (ബേബി) ചേർത്തല.