മൂവാറ്റുപുഴ: വികസന മുരടിപ്പ് ചർച്ചയാക്കി വാളകം മേഖലയിലൂടെ ഡോ. മാത്യു കുഴൽനാടൻ ഇന്നലെ പര്യടനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ പൊതുപര്യടന പരിപാടിയുടെ രണ്ടാം ദിനത്തിന് വാളകം പഞ്ചായത്തിലെ കടാതിവായനശാല പടിയിൽ നിന്നായിരുന്നു തുടക്കം. മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി എൽദോസ് പര്യടനം ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം കൊണ്ട് മൂവാറ്റുപുഴയുടെ വികസനം പിന്നോട്ടടിച്ചതിന് എൽ.ഡി.എഫിനും എം.എൽ.എയ്ക്കും ജനം മറുപടി നൽകുമെന്ന് പി.പി എൽദോസ് പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ. ഒ ജോർജ് അദ്ധ്യക്ഷത വഹിച്ചു. എ മുഹമ്മദ് ബഷീർ, സലിം ഹാജി, വിൻസന്റ് ജോസഫ് , പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ എന്നിവർ സംസാരിച്ചു.