thettayil
ജോസ് തെറ്റയിൽ കറുകുറ്റിയിലെ സ്വീകരണ കേന്ദ്രത്തിൽ

അങ്കമാലി:അങ്കമാലിയിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജോസ് തെറ്റയിലിന്റെ തിരഞ്ഞെടുപ്പ് വാഹന പര്യടനം തുടങ്ങി. കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിലായിരുന്നു പര്യടനം. കറുകുറ്റി അസീസിയിൽ നിന്നായിരുന്നു തുടക്കം. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.പത്രോസ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ.എ.ചാക്കോച്ചൻ, കെ.തുളസി,എം.കെ.മോഹൻ, കെ.കെ.ഷിബു, സി.ബി.രാജൻ, ജെയ്‌സൺ പാനികുളങ്ങര, പി.വി.ടോമി, ഇ.ടി.പൗലോസ്, പൗലോസ് പള്ളിപ്പാട്ട്,കെ.കെ.ഗോപി,ടോണി പറപ്പിള്ളി, കെ.പി.അനീഷ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.കെ.എസ്.മൈക്കിൾ,ജേക്കബ് കരേടത്ത്,പി.വി.മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.