കാലടി: ആലുവ എൽ.ഡി.എഫ്.സ്ഥാനാർത്ഥി ഷെൽന നിഷാദിന്റെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം കാഞ്ഞൂരിൽ നടന്നു. എൽ.ഡി.എഫ് ചെയർമാൻ വി.എസ്.വർഗീസ് അദ്ധ്യക്ഷനായ യോഗം ധനകാര്യവകുപ്പു മന്ത്രി ഡോ: തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. സി.പി.എം.ഏരിയാ സെക്രട്ടി സി.കെ.സലിംകുമാർ, ടി.ഐ.ശശി,ലോക്കൽ സെക്രട്ടറി കെ.പി.ബിനോയ്, ശാരദ മോഹൻ, എന്നിവർ പങ്കെടുത്തു. കാഞ്ഞൂർ, പുതിയേടം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കും. കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ഉൾപ്പെട്ട നാന്നൂറിനു മുകളിൽ വരുന്ന ജനങ്ങളുടെ താല്പര്യവും അഭിപ്രായം പരിഗണിച്ച് ബൈപാസ് നിർമ്മിക്കും. തോമസ് ഐസക്ക് പറഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.