അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം. ജോൺ കറുകുറ്റി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. ഏഴാറ്റുമുഖം പി.വി. പവ്യാനോസ് സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രചാരണ പരിപാടി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.ജെ. ജോയ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി.പോൾ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ അഡ്വ.കെ.എസ്. ഷാജി, സാംസൺ ചാക്കോ, ഡി.സി.സി സെക്രട്ടറി കെ.പി.ബേബി, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.