election-2021
എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മൂവാറ്റുപുഴയിൽ നടന്ന വനിതാ റാലിയോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ആനി രാജ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ വനിതാ റാലിയും പൊതു സമ്മേളനവും ചേർന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങിയ റാലി കച്ചേരിത്താഴത്ത് സമാപിച്ചു.തുടർന്ന് ചേർന്ന പൊതുസമ്മേളനം ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ വഞ്ചിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭരണം നടത്തുന്നതെന്ന് ആനി രാജ പറഞ്ഞു. സീന ബോസ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘടനാ നേതാക്കളായ പ്രിൻസി കുര്യാക്കോസ്, കമലാ സദാനന്ദൻ,ശാരദാ മോഹനൻ, ഷാലി ജയിൻ, വി ആർ ശാലിനി, ആലീസ് ഷാജു, കെ.എ. ജയ,ശാരദാ മോഹനൻ, മോളി വർഗീസ്, മോളി അബ്രഹാം, സീത വിക്രമൻ, ചിന്നമ്മ ഷൈൻ എന്നിവർ സംസാരിച്ചു.