കൊച്ചി: ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ഭൂമിപ്രശ്നം വെറും പാർപ്പിട പ്രശ്നമായാണ് സർക്കാർ പരിഗണിക്കുന്നതെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാ‌ർ പറഞ്ഞു. കെ.പി.എം.എസ് എറണാകുളം യൂണിയൻ സമ്മേളം ജി.ഓഡിറ്രോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിനെ തുടർന്ന് അതിർത്തികൾ അടച്ചപ്പോഴാണ് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ ആരംഭിച്ചത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ കൃഷിയിറക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് തരിശുഭൂമിയുള്ളവർക്ക് നേട്ടമുണ്ടാക്കിയപ്പോൾ കർഷകന് ഒരു ആനുകൂല്യവും ലഭിച്ചില്ല. കേരളത്തിൽ പാട്ടക്കാലാവധി കഴി‌ഞ്ഞ അഞ്ച് ലക്ഷം ഹെക്ടർ ഭൂമിയാണുള്ളത്. ഇത് കർഷ‌ർക്കായി വീതിച്ചു നൽകണം. പുന്നല ശ്രീകുമാർ പറഞ്ഞു. പി.യു അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.