നെടുമ്പാശേരി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും ശക്തമായ കാറ്റിലും ആവണംകോട് പ്രദേശത്ത് വീടുകൾക്കും, കൃഷിക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. മരം വീണ് ആവണംകോട് മണപ്പുറം എം.എ. പ്രവീണിന്റെ വീട് തകർന്നു. ആവണംകോട് കല്ലറ പൗലോസിന്റെ കുലയ്ക്കാറായ നൂറിലധികം ഏത്തവാഴയും, ജാതി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും കടപുഴകി വീണു. വീട് തകർന്നവർക്കും, കൃഷിനാശം സംഭവിച്ചവർക്കും അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും, വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.